Thursday, May 27, 2010
മിഴിനീര്‍
വിട ചൊല്ലിപ്പിരിയുമീ വഴികളില്‍
തങ്ങുന്ന....
മിഴിനീര്‍ കണങ്ങളെ തൊട്ടു തലോടുവാ...
വെറുതെ വഴിതെറ്റിയലയുന്നെന്നോര്‍മ്മകള്‍
കോരിയെടുത്തു ഞാന്‍ മനചെപ്പിലടക്കട്ടെ.
ഇനിയും തിരിച്ചുവരാത്തൊരാ ഉഷസ്സന്ധ്യകള്‍.
കാത്തൊരാ സൂര്യനെ തേടി കണ്ണടച്ചലഞ്ഞതും...
വിഷാദത്തിന്‍ വിരല്‍പ്പാടില്‍ ഹസിത....
സ്വപ്നങ്ങളണഞ്ഞതും,ഓര്‍മ്മിക്കുന്നു ഞാന്‍,.....
ഇനിയെല്ലാം മറക്കട്ടെ,ഓര്‍മ്മകളുടെ ശ്മശാനത്തില്‍.....
മറവിയുടെ പതിരാപ്പൂക്കള്‍ വിരിയട്ടെ.
സ്നേഹം നറുമഞ്ഞുരുകുന്ന വെയിലിന്‍
കനല്‍പാടില്‍....
കണ്ണുനീര്‍ച്ചാലുകലൊഴുകത്ത നിശ്ശബ്ദപ്രണയത്തിന്‍....
സമതലപ്പച്ചപ്പരപ്പില്‍,പാഴ്ക്കിനാവു പെയ്യാതലഞ്ഞ മിഴിനീര്‍ത്തടങ്ങളില്‍....
മുഖം പൊത്തിക്കരയുവന്‍ പോലും കഴിയാതെ,
കാപട്യമൌനത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്നു ഞാന്‍.!!!!
Subscribe to:
Post Comments (Atom)

2 comments:
എന്നെങ്കിലും എവിടെ വച്ചെങ്കിലും കണ്ടുമുട്ടാം എന്ന വാക്ക് മാത്രം എന്നാണെങ്കിലും ................
thnx for the comment
Post a Comment