കാവ്യമോഹങ്ങള്‍
നീയാണാദ്യം പുഞ്ചിരി തൂകി
ക്കടന്നുവന്നതെന്‍ ഹൃത്തേരിന്‍ പാതയില്‍.
നീയാണാദ്യം പിന്‍-വിളി പാകി
നിറഞ്ഞു നിന്നതെന്‍ നേര്‍വഴി യാത്രയില്‍.
എന്നിട്ടുമെന്തെ എണ്റ്റെയുള്ളില്‍,
ഇത്തിരി കണ്ണീര്‍ക്കണങ്ങള്‍ മാത്രം ബാക്കിയായ്?
നിന്‍മിഴി സാഗരം മോഹിച്ചുവെങ്കിലും
അതിലെന്‍ സാന്ത്വനക്കുളിരേകാന്‍ ദാഹിച്ചുവെങ്കിലും
ഞാനറിയാ നിന്‍ മനം മൊഹിച്ചതില്ല ഞാന്‍.
തേനൊലിയാം നിന്‍ തനു കാമിച്ചതില്ല ഞാന്‍.
സാഗരമിഴിവിഷാദത്തിനപ്പുറം
മോഹിതമലര്‍കളായ് പൂത്തതില്ലൊന്നുമേ.
മലര്‍ശരം തൊടുക്കേണ്ട തൂമിഴിത്തുമ്പില്‍
വിഷാദം നീലിച്ചെന്നെത്തോല്പ്പിച്ചതെന്തിന്.
നീലിമ അനന്തശൂന്യമെറിഞ്ഞിട്ടും
ചഞ്ചലം മനം മോഹിച്ചതെന്തിനു.
ഇനി പുതിയ ജീവിത രണാങ്കണം തേടാം,
പുതിയ അറിവുകള്‍ നോവായ് നേടാം,
കാലം കരുത്താര്‍ന്നു കാത്തിരിപ്പുണ്ടെന്നെ,
കാവ്യമോഹങ്ങള്‍ കതിര്‍ തീര്‍ക്കുവാനായ്
No comments:
Post a Comment