Monday, February 14, 2011

എന്‍ ആത്മാവിന്‍ നഷ്ട സുഗന്ധം




അകതാരില്‍ പൂവിടരും മന്ധാരമോ
നിത്യ സുഗന്ധത്തിന്‍ ചൈയിതന്യമേ..
കരളര്‍ന്ന സ്നേഹത്തിന്‍ പാല്‍ പുഞ്ചിരിയോ നീ
തേഗുന്നോരെന്‍ ഹൃദയവും,
കരിം കോടി കട്ടിയൊരെന്‍ ജീവിതവും ..
അറിയുനതില്ല ഞാന്‍ ഒരിറ്റു പോലും
നീ എന്ന സുന്ദര നിമിഷഗളില്‍ കലര്‍നിരികുമ്പോള്‍
സ്നേഹിച്ചു നിനെ ഞാന്‍ കടല്‍ലോളമെങ്കിലും
ആറടി മണ്ണില്‍ കുഴിച്ചിട്ട നമ്മുടെ പ്രണയം
വീണ്ടും കണ്ടു ഞാന്‍ ഇന്നു....
ഈ പ്രണയദിനത്തില്‍
ഏകാന്തതയുടെ അപാര നിമിഷഗളും
പോയ്‌ മറന്ന സ്വപ്നഗളുടെ നൊമ്പരഗളിലും
അടക്കി പിടിച്ച തേഗലുകളുമായി
വ്യര്‍ത്ഥമാമം മോഹഗളില്‍ തല ചായിച്ചു ഉറഗവേ
ഓര്‍മ്മകളുടെ പടിവാതിക്കല്‍ നിന്ന്
ആരോ എന്നെ മാടി വിളിച്ചു
കാര്‍മേഘം ആത്മാവിന്‍റെ അട്ടഹാസമായി
പിന്നിട്ട നിന്‍ കാല്‍പാടുകളിലും....
എല്ലാത്തിനും ഒരേ സുഗന്ധം ...
എന്‍റെ ആത്മാവിന്‍ നഷ്ട സുഗന്ധം..
നഷ്ട സ്വപ്നഗളുടെ മനതാരിനുള്ളില്‍ ...
പൂട്ടികിടന്ന മന്ചെപ്പിനുള്ളില്‍ എനികായി വീണ്ടും
ഉതിച്ചുയര്‍ന്നു പ്രിത്യാശയുടെ മറ്റൊരു പ്രണയദിനം
മെല്ലെ എന്‍ മനസ്സ് എനോട് വീണ്ടും മന്ത്രിച്ചു
ഒ.എന്‍.വി യുടെ വരികള്‍ എത്രയോ സുന്ദരം
"ഓര്‍മ്മകള്‍കെന്തു സുഗന്തം
എന്‍ ആത്മാവിന്‍ നഷ്ട സുഗന്ധം".

2 comments:

M.K.KHAREEM said...

വെട്ടത്തിലേക്കു പാറുന്ന ഹൃദയം.
ഹൃദയത്തില്‍ ഹൃദയം വച്ച് ഞെളിഞ്ഞു
വെളിച്ചത്തിന്റെ ചാറായി...

ആശംസകളോടെ ...

Achu... said...

thnku ikka