Thursday, February 9, 2012

മുല്ല പൂവിന്‍റെ ഒരു ഓര്‍മ്മ



നേരം വെളുത്തു വരുന്നതേ ഉള്ളു കര്‍ക്കിടക മഴയില്‍ കുതിര്‍ന്ന ഒരു ജൂലൈ മാസം. എന്തോ സ്വപ്നം കണ്ട് ഉറക്കത്തിനിടയില്‍ അവള്‍ പെട്ടന്ന് കണ്ണ് തുറന്നു .ചുറ്റും കൂരിരുട്ട് .മൊബൈല്‍ തപ്പി എടുത്തു അതില്‍ സമയം നോക്കി ,സമയം 5 35 . ''ഇശ്വരാ വെളുപ്പിന് കണ്ട സ്വപ്നമാണല്ലോ ഒന്നും സംഭവിക്കല്ലേ '' . അമ്പലത്തില്‍ നിനും ''കവുസല്യ സുപ്രജ '' ഒഴുകിയെത്തുന്നു കിളികളുടെ ശബ്ദവും കേള്‍കാം .ബെഡില്‍ ചാരി ഇരുന്നു സൈഡിലെ ജനല്‍ പതുക്കെ തുറന്നു .നേരം വെളുത് വരുനതെ ഉള്ളു .രാത്രി മുഴുവന്‍ മഴ ആയിരുന്നു . മുല്ല പൂവിന്‍റെ മണം അവളുടെ മൂക്കിലേക്ക് അടിച്ചു കയറി . പെട്ടന്ന് എന്തൊക്കെയോ ഓര്‍മ്മകള്‍ അരുടെയൊകെയോ മുഖങ്ങള്‍ അവളുടെ മനസില്‍ മങ്ങി മറഞ്ഞു പോകുന്നു .അവള്‍ വീണ്ടും ബെഡിലേക്ക് ചാരി കടന്നു മനസ്സ് കൊണ്ട് പുറകോട്ടു നടന്നു .

6 വര്‍ക്ഷങ്ങള്‍ക്ക് മുമ്പുള്ള ആ ജൂലൈ മാസം . ഹോസ്റ്റല്‍ലെ ചാപ്പല്‍ വരാന്തക്കു ചുറ്റും പടര്‍ന്നു പന്തലിച്ച ആ മുല്ല പൂക്കള്‍ . രാവിലെ 5 മണിക്കുള്ള കുളികഴിന്നു നേരെ ഓടും മുകളിലത്തെ ചാപ്പല്‍ലേക്ക് .അന്ന് കൂട്ടത്തില്‍ കൊച്ചുവും ,ജിനുവും ,സ്റ്റെഫി ചേച്ചിയും ഉണ്ട് . 6 മണിക്കുള്ള കുര്‍ബാനക്ക് മുമ്പ് അള്‍ത്താര ഒരുക്കലും കൊയര്‍ പ്രാക്ടീസ് പിന്നെ മുല്ലപൂ പറികുനതിനിടയില്‍ സിസ്റ്റര്‍ അഗ്നെസ്സ്നെ കണ്ടു പേടിച്ചതും എല്ലാം അവള്‍ പെട്ടന് ഓര്‍ത്തെടുത്തു .മുല്ലപ്പു എന്നും അവള്‍ക്കു പ്രീയപ്പെട്ടതയിരുന്നു .പൊഴിഞ്ഞു വീഴുന്ന മുല്ലപൂകള്‍ പെറുക്കി എടുത്തു അതൊരു മാലയായി കോര്‍ത്തെടുത്തു മാതാവിന്റെ രൂപത്തില്‍ ചാര്‍ത്തുന്നത് കൊച്ചിലെ മുതല്‍ ഉള്ള ഒരു ഹോബി ആയിരുന്നു .പിന്നെ മിച്ചം വരുനത്‌ കോര്‍ത്ത്‌ തലയില്‍ ചൂടും . ഒരികല്‍ തലയില്‍ ചൂടിയപ്പൊള്‍ സിസ്റ്റര്‍ അഗ്നെസ്സ് അവളെ തമിഴത്തി എന്ന് വിളിച്ചു കളിയകിയതും ഓര്‍കുന്നു .

കൂട്ടില്‍ അടച്ചിട്ട ഒരു കിളിയെ പോലെ ഹോസ്റ്റല്‍ മുറിയിലെ നാലു ചുവരുകള്‍കുള്ളില്‍ ഒതുങ്ങിയ ഒരു ജീവിതം . പുറത്തു നിന് അമ്മയുടെയും ,പപ്പയുടേയും കത്തും ഫോണ്‍കോളുകളും വരുനതും കാത്തിരുന്ന ഒരു കാലം . അന്ന് അവള്‍ക്കു സ്വാതന്ത്ര്യം ഇല്ലാത്ത ഒരു തടവറ ആയിരുന്നെങ്കില്‍ , ഇന്നു അത് ഓര്‍മ്മകളുടെ ഒരു തടവറയായി മാറി .''ഹോസ്റ്റല്‍ മുറികള്ളില്‍ കളിച്ചും ചിരിച്ചും വഴകിട്ടും തമ്മി തല്ലിയും ഓരോ യെക്ഷി കഥകളും പറഞു നടന്ന എന്‍റെ കൂട്ടുകാരൊക്കെ ഇപ്പം എവെടയിരികുമോ ആവോ ''. പലരും പല വഴികളില്‍ . വര്‍ഷങ്ങള്‍ക്കു ശേഷം താന്‍ നാട്ടില്‍ വനതല്ലേ പറ്റുന്ന പോലെ എല്ലാരേയും ഒന്ന് വിളികണം ഓരോന്നും ആലോചിച്ചിരുന്നു നേരം വെളുത്തത് അവള്‍ അറിഞില്ല സമയം 6.50 ആയി .മെല്ലെ ബെഡില്‍ നിന്ന് എഴുനേറ്റു .

ഉമ്മറത്തെ കസേരയില്‍ ഇരിന് ഒരു ഗ്ലാസ്‌ ചായ കുടിച്ചു പത്രം വയികുന തിരകിലാണ് അപ്പച്ചന്‍ .അവള്‍ മുറ്റത്തേക്ക് ഇറങ്ങി തനിക്കായിട്ടു എന്നാ പോലെ പൂത്തുനില്‍ക്കുന്ന ആ മുല്ലപൂക്കളെ നോക്കി ഒന്ന് ചിരിച്ചു .രാത്രിയിലെ മഴയില്‍ നനഞ്ഞു നിന്ന അവറ്റകളെ കൈയില്‍ പെറുക്കി എടുത്തു ." മീര മോളെ അതിന്‍റെ ഇടയിലെക്കൊനും പോകേണ്ട കണ്ണില്‍ കണ്ട ഇഴജന്തുക്കള്‍ ഒക്കെ ഉള്ളതാ സൂക്ഷിച്ചു വേണം " അപ്പച്ചന്‍ അവടെ ഇരുന്നു വിളിച്ചു പറഞു . കൈയില്‍ നിറയെ മുല്ല പൂ പെറുക്കി എടുത്തു അതിന്‍റെ ഗന്ധം മൂക്കിലേക്ക് എടുത്തു വലിച്ചു അവിടെ തന്നെ കുറച്ചു നേരം നിന്നു. അപ്പളും അവള്‍ ഉള്ളില്‍ പറഞു " ഓര്‍മ്മകളിലേക്ക് ഓടി എത്തിക്കുന്ന ഈ മുല്ലപൂകള്‍ അന്നും എന്നും എനിക്ക് പ്രിയപെട്ടതു തന്നെ" .

3 comments:

jobin said...

thodiyile mullayil siram mullapoo perukan vaniruna oru ambili kuttiye orkunu .. ipolum arokeyo varunudu. avalude makal ayerikum

THE BLEEDING MOONLIGHT said...

awesome

Achu... said...

JJ ambily kutye maranitilla alle :P :P


@ thnx the bleeding moonlight :)