Wednesday, December 21, 2011

പാഴ്കിനാവുകള്‍




വിജനമാം എന്‍ വഴികള്‍ താണ്ടി
ശൂന്യമാം ഹൃദയത്തിന്‍ ഉടമയാം
എനിലെ നേര്‍ത്ത പ്രണയത്തിന്‍ സംഗീതമോ .
നിന്‍ പടിവാതില്‍ക്കല്‍ വഴിതെറ്റി
വന്നൊരു കന്യക ഞാന്‍
തേനൂറുന്ന ഈ മൊഴികളില്‍
ഞാന്‍ ഇന്നു കണ്ടു
എന്നിലെ സ്വപ്ന ഗ്നധര്‍വനെ.

മനസ്സില്‍ കതിര്‍മണ്ഡപം വീണ്ടും
തെളിയുന്നു .
നിന്നെ നോക്കി പുഞ്ചിരിക്കുന്ന
എന്‍റെ നെറ്റിയിലെ സിന്ധൂര തിളക്കം
മിഴികളില്‍ ആടിയുലയുന്നത്
പ്രണയത്തിന്റെ ഒരു പായികപ്പല്‍
എല്ലാ വെറും നിമിത്തമാവാം
അതോ ദൈവനിശ്ചയമോ ?
അറിയില്ല എനിക്ക് !!

മനസ്സു വീണ്ടും എന്തിനോ ദാഹിക്കുന്നു
നീ എന്ന സുന്ദര സ്വപ്നത്തിന്‍റെ
ലഹരിയില്‍ സ്വയം മറന്നു
ആടുവാനോ അതോ !
മൃതുലമം നിന്‍ മാറത്തു
തലചായികാനോ ? അറിയില്ല !!

ഒരികല്‍ നിന്നു പോയ എന്‍റെ
ഹൃദയത്തിന്റെ പിടച്ചില്‍
അറിയാത്ത കന്യക തന്‍ പ്രണയത്തിന്‍
ഗന്ധര്‍വ സംഗീതം പോലെ
ഒരു മുരളീ നാദം അങ്ങ് അകലെ
ന്നിന്നു എനിക്ക് കേള്‍കാം...

ഏഴാം കടലുകള്‍ കപ്പുറം എന്നെ
തേടി വന്ന എന്‍റെ സ്വപ്നത്തിലെ രാജകുമാരാ
നിനക്കായ് ഞാന്‍ തീര്‍ത്ത നമ്മുടെ
കളിവീട് കൂട്ടില്‍ ...ഞാന്‍ ഇന്നു തനിയെ

നേരിയ റാന്തല്‍ വിളക്കിന്റെ
വെളിച്ചത്തില്‍ കാത്തിരുന്നു
ഈ ഇളം കാറ്റിനൊപ്പം
പാഴ്കിനാവുകളുടെ താഴ്വാരങ്ങളില്‍
വെറുതെ ആരും കാണാതെ ഞാന്‍
തനിയെ ഒന്ന് നടനോട്ടെ !!

2 comments:

nobykbaby said...

good keep it up... iniyum bhavanakalude ithalakul vidaratte.....

Achu... said...

thnx nobychaya :)