വിരഹമണിന്ന സന്ധ്യക്കൊടുവില്‍
ഇരുളില്‍ നോക്കി ഞാന്‍ മൗനമായി ഇരുന്നു
ഒഴുകി വന്ന തെന്നലിന്‍
ഒപ്പം വിരഹം നിറന്ന നിമിഷങ്ങളും
മനസ്സില്‍ തുളുമ്പിനിന്ന സങ്കടങ്ങള്‍ ഒടുവില്‍
കണ്ണുനീര്‍തുള്ളിയായി പെയിതൊഴിന്നു
ഓര്‍മയില്‍ വിരിഞ്ഞ നക്ഷത്രങ്ങള്‍
പ്രണയം കവര്‍ന്ന എന്‍റെ കിനാവുകള്‍
രാത്രി മഴകൊടുവില്‍ ഒരു നിലാവ്
ആരാരും കാണാതെ എന്‍റെ കാര്‍മേഘ കൂട്ടിനുള്ളില്‍
എന്‍റെ സങ്കടക്കടല്‍ ഒളിപിച്ചു
ഓര്‍ത്തിരുന നിമിഷങ്ങള്‍ക്ക് ഒടുവില്‍
എന്നെ നോക്കി പുഞ്ചിരിക്കുന്ന ഒരു താരകം
ആരോരും അറിയാതെയാ അതമാവില്‍ ഒളിപ്പിച്ച
എന്‍റെ മയില്‍പീലി തണ്ടിന്‍റെ പിടച്ചില്‍
പ്രണയനിലാവിന്‍റെ നൂലുകള്‍ തീര്‍ത്തു കൊണ്ട്
നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍
എനിക്ക്ചുറ്റും പാറി പറന്നു നടന്നു
മനസിന്‍ ഉളില്‍ കെട്ടണയാത്ത സ്വപ്നങ്ങള്‍ അടരാതെ
പ്രതീക്ഷകളുടെ നനവുകള്‍ വീണ്ടും തലോടുനത് പോലെ
വെറും എന്‍റെ തോനലുകള്‍ മാത്രമോ ??
ഒരു ആയുഷ്കാലത്തിന്റെ പ്രണയവുമായി .......അച്ചു :)
No comments:
Post a Comment